BookWorldSell
SOUMINI SUKESHAM
"ഇത് നമ്മുടെ കഥയാണ്... ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഭാരമേറിവരുന്ന ഈ കാലത്ത് അവയെല്ലാം ജീവിതത്തിലെ ചില രസമുഹൂർത്തങ്ങൾ മാത്രമെന്ന് മനസ്സിലാക്കുന്ന സന്മനസ്സുള്ളവരുടെ കഥ..", പുസ്തകത്തിന്റെ കവറിൽ നൽകിയിട്ടുള്ള ഈ ലഘുവിവരണത്തെ സാധൂകരിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.
സൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. വായനക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന ലളിതമായ ഭാഷാരീതി, വള്ളുവനാടൻ ശൈലി പിന്തുടരുന്നതും വായനക്കാരനിൽ ചിരിയുണർത്തുന്നതുമായ സംഭാഷണശകലങ്ങൾ തുടങ്ങിയവ ഈ കഥകളെ ഏറെ പ്രിയപ്പെട്ടവയാക്കുന്നു.
ഈ കഥകളിലെ മുഖ്യകഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിനജീവിതത്തിലെ നിസ്സാരമായ സാഹചര്യങ്ങളിൽ നിന്നും, പൊതുവായ ആശയക്കുഴപ്പങ്ങളിൽ നിന്നും എഴുത്തുകാരൻ അവിശ്വസനീയമായ നർമ്മം സൃഷ്ടിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. സൗമിനി
