{"product_id":"aghora","title":"AGHORA","description":"\u003cp\u003eശശിപ്രകാശ് തന്റെ ‘അഘോര’ എന്ന കൃതിയിലൂടെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് മഹത്തായ അഘോരി സന്ന്യാസിസംഘത്തിന്റെ ദിവ്യപരിവേഷത്തെക്കുറിച്ചാണ്. അന്‍പത്തിയാറ് അദ്ധ്യായങ്ങളിലൂടെ വായനക്കാര്‍ ഉദ്വേഗത്തോടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം ബോദ്ധ്യമാകും-എത്രയെത്ര കഠിനമാണ് അഘോരികളുടെ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന്… മേലേടത്ത് ചന്ദ്രമതി ടീച്ചറുടെയും പ്രഭാകരന്‍ മാഷിന്റെയും മകന്‍ ദേവവ്രതന്‍, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നാടും വീടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേരുമെന്നും സര്‍വ്വ ഐശ്വര്യങ്ങളുമായി തിരിച്ചെത്തുമെന്നുമാണ് ജാതകപ്രകാരമുള്ള പ്രവചനം. ഈ സാക്ഷാത്കാരത്തിന്റെ ചരിത്രമാണ്, അഥവാ ഭാവനയാണ് ‘അഘോര’ എന്ന തന്റെ കൃതിയിലൂടെ ശശിപ്രകാശ് ചുരുളഴിച്ചു കാണിക്കുന്നത്.\u003c\/p\u003e\n\u003cp\u003e-എം.കെ. രാമചന്ദ്രന്‍\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഅഘോരികളുടെ അതികഠിനമായതും അമ്പരപ്പിക്കുന്നതുമായ ജീവിതം കേന്ദ്രപ്രമേയമാകുന്ന നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058551599349,"sku":null,"price":346.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_cb2bc974-4c4a-4ea1-a453-0155ccdc2ca2.jpg?v=1776917971","url":"https:\/\/bookworldsell.com\/products\/aghora","provider":"BookWorldSell","version":"1.0","type":"link"}