{"title":"Horror","description":"","products":[{"product_id":"ojho-board","title":"OJHO BOARD","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042094461173,"sku":"500","price":219.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/WhatsAppImage2026-04-19at12.12.01AM.jpg?v=1776537751"},{"product_id":"karutachan","title":"KARUTACHAN","description":"\u003cp\u003eഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042798252277,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/6197859184632-karuthachan.jpg?v=1776582722"},{"product_id":"saira","title":"SAIRA","description":"\u003cp\u003eസൈറ\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്\u003c\/p\u003e\n\u003cp\u003e– ജി.ആർ ഇന്ദുഗോപൻ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48043145691381,"sku":null,"price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/saira-front-cover-416x666.jpg?v=1776604482"},{"product_id":"kumaran","title":"KUMARAN","description":"\u003cp\u003eപ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48043151261941,"sku":null,"price":175.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/KUMARAN_front-cover-1-416x605.jpg?v=1776604710"},{"product_id":"karuthachan-kumaran","title":"KARUTHACHAN+KUMARAN","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054712369397,"sku":null,"price":406.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_877c5c53-8bcf-4ac1-9584-a9c5fd918966.jpg?v=1776855791"},{"product_id":"parakayam","title":"PARAKAYAM","description":"\u003cp\u003eനോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈസ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നില്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിന്റെ ഫ്രെയിമിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവന്റെ കാഴ്ചയിലേക്കും പിന്നീട്ജീ വിതത്തിലേക്കും ഇരുൾ പടർത്തി. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,സഹോദരൻ അരുണും, സുഹൃത്ത് മാത്യൂസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പരകായപ്രവേശം നടത്തുക, അവനെ അറിയുക, അവന്റെ പാത പിന്തുടരുക.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054720004341,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_94e8553b-c09e-42fb-a27a-da7d03bd5a61.jpg?v=1776857821"},{"product_id":"kallarayum-kavalkkarum","title":"KALLARAYUM KAVALKKARUM","description":"\u003cp\u003eഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് 'കല്ലറയും കാവൽക്കാരും' എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057739772149,"sku":null,"price":142.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_da87d518-6c9e-48bb-9cbb-0b513cec6a22.jpg?v=1776917971"},{"product_id":"anahi","title":"ANAHI","description":"\u003cp\u003eപുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.\u003c\/p\u003e\n\u003cp\u003e-ഇന്ദുമേനോൻ\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eസ്വപ്നത്തിൽ തന്റെ ശരീരത്തിൽ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യൻ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവിൽ അവർ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങൾ, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങൾ, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കൽറ്റ് പാഠങ്ങളുമായും ക്രിസ്ത്യൻ-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലർത്തുന്ന നോവലാണ് അനാഹി.\u003c\/p\u003e\n\u003cp\u003e-മരിയ റോസ്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eപ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തിൽ പൂർവമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവൽ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057748062453,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_f894cb96-3a49-4077-b8e3-bf3375632f29.jpg?v=1776917971"},{"product_id":"adrishya-murivukal","title":"ADRISHYA MURIVUKAL","description":"\u003cp\u003e\"വിഷ്‌ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.\" - ശ്രീപാർവതി\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057754222837,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_67f9918a-03c7-456a-8f0d-d39153e2a6b6.jpg?v=1776917971"},{"product_id":"mystic-mountain","title":"MYSTIC MOUNTAIN","description":"\u003cp\u003eമിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്.\u003c\/p\u003e\n\u003cp\u003eഅസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ക്രൈം നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057760284917,"sku":null,"price":147.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_cea28133-c85c-45d9-92f1-c61603f01f11.jpg?v=1776917971"},{"product_id":"narayattu","title":"NARAYATTU","description":"\u003cp\u003eതൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു. കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057769492725,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_248a403e-392d-43ab-bc10-4d1211486bcd.jpg?v=1776917971"},{"product_id":"yakshi","title":"YAKSHI","description":"\u003cp\u003eയക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057774571765,"sku":null,"price":203.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_8e37688a-0d1d-4961-8a2f-f3a10a056487.jpg?v=1776917971"},{"product_id":"urakkapisachu","title":"URAKKAPISACHU","description":"\u003cp\u003eചെലതരം കേൾവികളും കാഴ്‌ചകളും എല്ലാർക്കുവൊന്നും കാണാൻ പറ്റത്തില്ല മോളേ. പുസ്‌തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആൾക്കാര് കൈമാറ്റം ചെയ്യത്തൊള്ളു. എഴുതിവെക്കാൻ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതൊക്കെ കാണും, കേക്കാൻ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..’\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eരതിയോടു വാപ്പൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്, ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ. പഞ്ചേന്ദ്രിയങ്ങൾക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അദ്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48067438215413,"sku":null,"price":263.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_25cf05b5-1eba-4538-b1d4-904df4896967.png?v=1777216498"}],"url":"https:\/\/bookworldsell.com\/collections\/horror.oembed","provider":"BookWorldSell","version":"1.0","type":"link"}