{"title":"Generic Collection","description":"","products":[{"product_id":"ninte-ormakku","title":"NINTE ORMAKKU","description":"\u003cp\u003eവിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042660626677,"sku":null,"price":116.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/bk_2488.jpg?v=1776565358"},{"product_id":"njananu-malala-i-am-malala","title":"NJANANU MALALA (I AM MALALA)","description":"\u003cp\u003eഅർധരാത്രിയിൽ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തുനിന്നാണ് ഞാൻ വരുന്നത്. ഞാൻ മിക്കവാറും\u003c\/p\u003e\n\u003cp\u003eമരിച്ചുവെന്ന സ്ഥിതിയായപ്പോൾ നട്ടുച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.”\u003c\/p\u003e\n\u003cp\u003eപാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ നിയന്ത്രണത്തിലാക്കിയപ്പോൾ, ഒരു\u003c\/p\u003e\n\u003cp\u003eപെൺകുട്ടി അതിനെതിരായി സ്വരമുയർത്തി. മലാല യൂസഫ്സായ് നിശബ്ദയാകാൻ\u003c\/p\u003e\n\u003cp\u003eകൂട്ടാക്കിയില്ല. വിദ്യാഭ്യാസമെന്ന തന്റെ അവകാശത്തിനായി പോരാടി.\u003c\/p\u003e\n\u003cp\u003e2012 ഒക്ടോബർ 9 ചൊവ്വാഴ്ച അവളതിന് വലിയ വില കൊടുക്കേണ്ടിവന്നു. സ്കൂളിൽ നിന്ന്\u003c\/p\u003e\n\u003cp\u003eബസ്സിൽ മടങ്ങുന്ന വഴിയിൽ ഏതാനും ചുവടുകൾ മാത്രം അകലെനിന്ന് തലയ്ക്ക് വെടിയേറ്റ അവൾ\u003c\/p\u003e\n\u003cp\u003eമരണത്തെ അതിജീവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതേയില്ല.\u003c\/p\u003e\n\u003cp\u003eമറിച്ച്, മലാലയുടെ അത്ഭുതകരമായ തിരിച്ചുവരവ് അവളെ ഉത്തര പാക്കിസ്ഥാനിലെ\u003c\/p\u003e\n\u003cp\u003eവിദൂരമായ താഴ്വരയിൽ നിന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാവേദിയിലേക്കും നോബൽ\u003c\/p\u003e\n\u003cp\u003eസമാധാന സമ്മാനത്തിലേക്കും ഉയർത്തി. പതിനേഴാം വയസ്സിൽ സമാധാനപരമായ\u003c\/p\u003e\n\u003cp\u003eപ്രതിഷേധത്തിന്റെ ആഗോളപ്രതീകമായി മാറിയ മലാല നോബൽ സമാധാനസമ്മാനം\u003c\/p\u003e\n\u003cp\u003eലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്.\u003c\/p\u003e\n\u003cp\u003eആഗോളഭീകരതയാൽ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ്\u003c\/p\u003e\n\u003cp\u003eഞാനാണ് മലാല. അതുപോലെ ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള\u003c\/p\u003e\n\u003cp\u003eപോരാട്ടത്തിന്റെ കഥയുമാണ്. ആൺകുട്ടികൾക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തിൽ\u003c\/p\u003e\n\u003cp\u003eതങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042690642165,"sku":null,"price":439.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/4df75397ffed430e93a1031128600be5_qwen-image-edit-plus.png?v=1776568023"},{"product_id":"soumini-sukesham","title":"SOUMINI SUKESHAM","description":"\u003cp\u003e\"ഇത് നമ്മുടെ കഥയാണ്... ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഭാരമേറിവരുന്ന ഈ കാലത്ത് അവയെല്ലാം ജീവിതത്തിലെ ചില രസമുഹൂർത്തങ്ങൾ മാത്രമെന്ന് മനസ്സിലാക്കുന്ന സന്മനസ്സുള്ളവരുടെ കഥ..\", പുസ്തകത്തിന്റെ കവറിൽ നൽകിയിട്ടുള്ള ഈ ലഘുവിവരണത്തെ സാധൂകരിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eസൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. വായനക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന ലളിതമായ ഭാഷാരീതി, വള്ളുവനാടൻ ശൈലി പിന്തുടരുന്നതും വായനക്കാരനിൽ ചിരിയുണർത്തുന്നതുമായ സംഭാഷണശകലങ്ങൾ തുടങ്ങിയവ ഈ കഥകളെ ഏറെ പ്രിയപ്പെട്ടവയാക്കുന്നു.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eഈ കഥകളിലെ മുഖ്യകഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിനജീവിതത്തിലെ നിസ്സാരമായ സാഹചര്യങ്ങളിൽ നിന്നും, പൊതുവായ ആശയക്കുഴപ്പങ്ങളിൽ നിന്നും എഴുത്തുകാരൻ അവിശ്വസനീയമായ നർമ്മം സൃഷ്ടിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. സൗമിനി\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042784751861,"sku":null,"price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG_20260419_121906_184.jpg?v=1776581381"},{"product_id":"marupadikal","title":"MARUPADIKAL","description":"\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003eമറുപടികൾ\u003c\/span\u003e\u003cbr\u003e\u003cspan\u003eചെറുത്തുനിൽപ്പിൻ്റെ പുസ്തകം\u003c\/span\u003e\u003cbr\u003e\u003cspan\u003eഉമേഷ് വള്ളിക്കുന്ന്\u003c\/span\u003e\u003cbr\u003e\u003cspan\u003eപോലീസ് സേനയിലെ മെമ്മോകൾക്ക് നൽകിയ മറുപടികളുടെ സമാഹാരമാണിത്. വ്യവസ്ഥയേയും അധികാരത്തേയും ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള രസകരമായ തിരിച്ചടികൾ.\u003c\/span\u003e\u003cbr\u003e\u003cspan\u003eപോലീസുകാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ മാതൃകയാക്കാവുന്നവയല്ല മുനയും മൂർച്ചയുമുള്ള ഈ എഴുത്തുകൾ. പക്ഷേ, അവരുൾപ്പെടെ വേട്ടയാടപ്പെടുന്ന ഓരോ മനുഷ്യൻ്റെയും ഉള്ളിൽ ഊർജമായും ആശ്വാസമായും ചെറുചിരിയായും ഈ മറുപടികൾ നിലനിൽക്കും. തൊഴിലിടങ്ങളിൽ ഈ മറുപടികളുടെ തുടർച്ചയുണ്ടാകും.\u003c\/span\u003e\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042881220853,"sku":null,"price":222.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/WhatsApp-Image-2026-03-09-at-11.06.53-AM-630x945.jpg?v=1776588775"},{"product_id":"ente-makal-monisha","title":"ENTE MAKAL MONISHA","description":"\u003cp\u003eഅത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്‍മ്മിക്കുന്നു, നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്.\u003c\/p\u003e\n\u003cp\u003e-എം.ടി. വാസുദേവന്‍ നായര്‍\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eഅകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്‍മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്‍മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്‍മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം.\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eനടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില്‍ അമ്മ\u003c\/strong\u003e \u003cstrong\u003eഎഴുതിയ ഓര്‍മ്മകള്‍\u003c\/strong\u003e\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48043175674101,"sku":null,"price":190.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/Ente-Makal-Monisha-Cover-Front-scaled.jpg?v=1776604866"},{"product_id":"naramundo-khela","title":"NARAMUNDO KHELA","description":"\u003cp\u003eമരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്‌ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിർമ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സർക്കാർ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആർത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നൽകുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദർഗകളിലൂടെ, അൾത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാൻ ഇന്ത്യൻ (അന്ധ)വിശ്വാസ യാത്ര.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48049518772469,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_df5604cc-7820-48c2-8cc9-153de2bdbb3e.jpg?v=1776654378"},{"product_id":"sneham-kamam-bhranthu","title":"SNEHAM KAMAM BHRANTHU","description":"\u003cp\u003eചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48049519198453,"sku":null,"price":310.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_aa3708c5-13db-4bb0-9d71-42e897a8d74f.jpg?v=1776654378"},{"product_id":"kalachi","title":"KALACHI","description":"\u003cp\u003eസ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ 'കലാച്ചി'. കമനീയമായ രൂപകല്പനയില്‍,\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054697328885,"sku":null,"price":455.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_851b83c8-8628-487b-a051-f9260180c715.jpg?v=1776855107"},{"product_id":"veyilkkannadi","title":"VEYILKKANNADI","description":"\u003cp\u003eഅന്നും ഇന്നും സിനിമ ഒരു മായികലോകമാണ്. ആ മായികലോകം സ്വപ്നം കണ്ട് മദ്രാസിലേക്കു വണ്ടി കയറിയിരുന്നവരുടെ ഒരു കാലമുണ്ടായിരുന്നു പണ്ട്. അതുപോലൊരു കാലത്ത് കോടമ്പാക്കത്തെ സിനിമാജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽനിന്ന് വളർന്ന് ശാരദയും ജയഭാരതിയുമുൾപ്പെടെയുള്ള നടിമാർക്ക് പ്രിയപ്പെട്ടവളായി മാറിയ ശിവമതിയെന്ന ഹെയർഡ്രെസ്സറുടെ ജീവിതകഥയാണിത്. ഓരോ ചുവട് മുന്നോട്ടുവയ്ക്കുമ്പോഴും രണ്ടു ചുവട് പിന്നോട്ടടിച്ചുകൊണ്ട് വിധി അവളുടെ ജീവിതത്തിൽ നിഴലുകൾ വീഴ്ത്തി. പിന്നിട്ട ദുരിതവഴികളും നേരിട്ട ചതിക്കുഴികളും കീഴ്‌മേൽ മറിച്ചപ്പോൾ ജീവിതം അവൾക്കൊരു പോരാട്ടമായി. ഇത് ശിവമതിയുടെ പോരാട്ടത്തിന്റെ കഥയാണ്\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055563321589,"sku":null,"price":265.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/11.png?v=1776860899"},{"product_id":"andhar-badhirar-mookar","title":"ANDHAR BADHIRAR MOOKAR","description":"\u003cp\u003eകഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്നു മതിയെന്ന് അവള്‍ ഉറപ്പിച്ചുപറഞ്ഞു. നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ''പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...'' എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055603331317,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/13.png?v=1776860899"},{"product_id":"puttu","title":"PUTTU","description":"\u003cp\u003eകുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055701340405,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/14.png?v=1776860899"},{"product_id":"pacha-manja-chuvappu","title":"PACHA MANJA CHUVAPPU","description":"\u003cp\u003eഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055797809397,"sku":null,"price":382.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/21.png?v=1776860899"},{"product_id":"meesa","title":"MEESA","description":"\u003cp\u003eപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055829922037,"sku":null,"price":305.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/20.png?v=1776860899"},{"product_id":"oru-desathinte-katha-oru-theruvinte-kathafree-shipping","title":"ORU DESATHINTE KATHA+ORU THERUVINTE KATHA(FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056028168437,"sku":null,"price":895.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_7e3cc9df-bca2-49fa-89d5-d291f4b31a5a.jpg?v=1776868606"},{"product_id":"oru-desathinte-katha","title":"ORU DESATHINTE KATHA","description":"\u003cp\u003eഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056037376245,"sku":null,"price":502.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_d23c14b4-cd72-41fb-9ecc-c1e06468228f.jpg?v=1776868606"},{"product_id":"meerasadhu-qabar-combo","title":"MEERASADHU+QABAR COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056046321909,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_765afd3d-9bc4-479a-a55b-8712e25f8c1a.jpg?v=1776868606"},{"product_id":"daivathinte-charanmar-aarum-kanatha-yudhangal","title":"DAIVATHINTE CHARANMAR + AARUM KANATHA YUDHANGAL","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056054120693,"sku":null,"price":439.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_983433e3-19ad-4595-9d65-30783a6f6133.jpg?v=1776868606"},{"product_id":"kambilikandathe-kalbharanikal","title":"KAMBILIKANDATHE KALBHARANIKAL","description":"\u003cp\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.\u003c\/p\u003e\n\u003cp\u003e-അഷ്ടമൂര്‍ത്തി\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057778634997,"sku":null,"price":239.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_3b705fc7-54f1-46ed-83e1-6be3f4b7c0bb.jpg?v=1776917971"},{"product_id":"ninte-kadha","title":"NINTE KADHA","description":"\u003cp\u003eകല്യാണമണ്ഡപം, മയില്‍പ്പച്ച സാരി, പൂക്കള്‍, ചെറിയ ബൈക്ക് യാത്രകള്‍, ട്രെയിന്‍ യാത്രകള്‍, ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍, വാടകവീടുകള്‍, അപമാനങ്ങള്‍, കലാപങ്ങള്‍, പുതിയ വീട്, ഹോസ്പിറ്റലിലെ\u003c\/p\u003e\n\u003cp\u003eഓപ്പറേഷന്‍ തിയേറ്ററുകള്‍, കുഞ്ഞിക്കരച്ചിലുകള്‍, ചിരികള്‍… കഴിഞ്ഞു. പതിനാറു വര്‍ഷത്തെ ജീവിതം അങ്ങനെ ചുരുക്കിക്കെട്ടാവുന്നതേയുള്ളൂ. വിശാലമായ ഭൂമിയില്‍, അനന്തമായ സമയത്തില്‍ പതിനാറു വര്‍ഷമൊന്നും വലിയൊരു കാലയളവേയല്ല. അതിനുശേഷവും ജീവിതമുണ്ട്, എല്ലാവര്‍ക്കും… എല്ലാവര്‍ക്കും…\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമാനസികസംഘര്‍ഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സില്‍ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ഉള്‍ക്കരുത്താക്കിമാറ്റി, നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറു വര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ അനുഭവങ്ങളും ഓര്‍മ്മകളും. ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തില്‍ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെണ്‍കുട്ടികളും, ജീവിതത്തിലെ പ്രധാനദൗത്യം പെണ്‍മക്കളുടെ ആര്‍ഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവന്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ട പുസ്തകം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളുടെ രചയിതാവിന്റെ പുതിയ പുസ്തകം\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058538950901,"sku":null,"price":263.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_51231ebc-52f9-46ec-8a9a-ec4e3dc68d1f.jpg?v=1776917971"},{"product_id":"mrithivaarp","title":"MRITHIVAARP","description":"\u003cp\u003eവ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ സന്തോഷങ്ങളും വ്യഥകളും സങ്കീര്‍ണ്ണതകളും കൂടിച്ചേര്‍ന്നു രൂപംകൊണ്ട സിന്ധോ എന്ന ഉപദ്വീപ്. മുഖമില്ലാത്ത ഏകാധിപതിയുടെ തേര്‍വാഴ്ച തുടങ്ങുന്നതോടെ ഏതു പെണ്ണിന്റെയും ഉടലധികാരവും ഭരണകൂടത്തെ എതിര്‍ക്കുന്നവന്റെ ഉയിരധികാരവും പട്ടാളക്കാരുടെ ഉരുക്കുമുഷ്ടിക്കുള്ളിലായി. ഇരുമ്പുകമ്പികളില്‍ മുതുകു തുളച്ച് രാത്രിമഞ്ഞിലിട്ട പ്രണയികളുടെ പ്രണയക്കണ്ണുകള്‍ കൊത്തിത്തിന്നാന്‍ തീക്കാക്കകള്‍ ആര്‍ത്തിയോടെ പറന്നിറങ്ങി. പതിറ്റാണ്ടുകളായി ഭാവിതലമുറയെ സൃഷ്ടിച്ചുകൊണ്ടിരുന്ന, സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമായിരുന്ന കപാലയാ കോളേജ് വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു. മരണമുള്‍പ്പെടെ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാറ്റിന്റെയും മൂല്യം അട്ടിമറിക്കപ്പെട്ടു. അപ്പോഴൊക്കെ നിര്‍മ്മമതയോടെ എല്ലാം നോക്കിക്കണ്ട് നീതിസാരപ്പുഴ സിന്ധോയിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു…\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഅമല്‍ സുരേന്ദ്രന്റെ ആദ്യ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058563494133,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_d9933ca5-31d2-49c3-a2c2-ade735aead14.jpg?v=1776917971"},{"product_id":"blueberries","title":"BLUEBERRIES","description":"\u003cp\u003eഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി\u003c\/p\u003e\n\u003cp\u003eഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ\u003c\/p\u003e\n\u003cp\u003eഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ\u003c\/p\u003e\n\u003cp\u003eപിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട്\u003c\/p\u003e\n\u003cp\u003eമൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം.\u003c\/p\u003e\n\u003cp\u003eമനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48059010449653,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b5a6032e-276d-4aac-ab0a-836725871847.jpg?v=1776917971"},{"product_id":"untitled-27apr_22-10","title":"SWARABHEDHANGAL","description":"\u003cp\u003eഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്‍. വായിച്ചുപോകുമ്പോള്‍ ഒരു ഘട്ടത്തില്‍ അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില്‍ നാം ലയിച്ച് ഇല്ലാതെയാകുന്നു. ഇത്തരം ഒരു അനുഗ്രഹമുള്ള കൃതിയാണ് സ്വരഭേദങ്ങള്‍. ഒരു സുഹൃത്തിനോടെന്നപോലെയാണ് ഭാഗ്യലക്ഷ്മി തന്റെ ജീവിതകഥ പറഞ്ഞുപോകുന്നത്. തന്റെ സഞ്ചാരപഥങ്ങളില്‍ ഇടതൂര്‍ന്നുനിന്ന ഇരുളും വെളിച്ചവും സൂക്ഷ്മസംവേദിനിയായ ഒരു ക്യാമറയുടെ കണ്ണുകള്‍കൊണ്ടെന്നപോലെ ഒപ്പിയെടുത്തുതരികെയാണ്. അവിടെ വാക്കുകളുടെ മോടിയില്ല. വാക്യങ്ങളുടെ സങ്കീര്‍ണതകളുമില്ല. ചിത്രങ്ങളാണ് കഥപറയുന്നത്. കാഴ്ചയുടെ സമൃദ്ധിതരുന്ന ഫ്രെയിമുകളാണ് ഈ കൃതിയിലെ ഓരോ വിവരണവും.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069371887861,"sku":null,"price":205.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_aa49da69-0966-4c72-9ea2-9614bece2cf4.png?v=1777308048"},{"product_id":"ente-arumayaya-pakshikku-marupuram-jeevich-irikke-maricha-manushar-combofree-shipping","title":"ENTE ARUMAYAYA PAKSHIKKU+ MARUPURAM+ JEEVICH IRIKKE MARICHA MANUSHAR COMBO(FREE SHIPPING )","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069417959669,"sku":null,"price":579.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_27e3aa31-d062-417f-852c-be92e8ba516f.jpg?v=1777310567"},{"product_id":"bhranthu","title":"BHRANTHU","description":"\u003cp\u003eപ്രസിദ്ധമായ മേലേപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും, യൗവനത്തിലേക്ക് കാൽകുത്തിയപ്പോൾതന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം; പക്ഷേ, പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയിൽ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താൻ അയാൾക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയിൽ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവൾ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷേ, ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48119185604853,"sku":null,"price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_7fd0d037-6e3a-423d-9568-f4e7debf09de.jpg?v=1777908179"}],"url":"https:\/\/bookworldsell.com\/collections\/generic-collection.oembed","provider":"BookWorldSell","version":"1.0","type":"link"}