BookWorldSell

SNEHADHOOTHAN +AVAL SOORYAKANTHI

Rs. 329 Rs. 400

സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തിൽ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവൽ. ഓർമ്മയുടെ കോണുകളിൽ എന്നും ഒളിപ്പിച്ചുവെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലർന്ന ചില ഇഷ്ടങ്ങളുമായി സ്നേഹമെന്ന ഈ ദുത് വായനക്കാരെ തേടിയെത്തുന്നു.

വർണ്ണങ്ങൾ വാരിവിതറിയ ഒരു സ്വപ്നം പോലെ ചില മോഹസങ്കൽപ്പങ്ങളിൽ കോർത്ത ചിത്രങ്ങളാണ് ഈ പ്രണയകഥ. മഷി പുരണ്ട കത്തുകളിലെ പ്രണയാക്ഷരങ്ങളെ സ്വന്തമാക്കിയിരുന്ന രണ്ട് ഹൃദയങ്ങൾ. ആ കത്തുകളിൽ അവർ ഒളിപ്പിച്ച പ്രണയത്തിന്റെ രഹസ്യങ്ങൾ ഈ നോവൽ തുറന്നു കാണിക്കുമ്പോൾ അവനിലൂടെ നിങ്ങൾ അറിയുവാൻ പോകുന്നത് അവളെയാണ്. ആ അക്ഷരങ്ങളിലെ മഷിപ്പാടുകളിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർന്നിരുന്നു. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് 'അവൾ സൂര്യകാന്തി' എന്ന ഈ നോവൽ. വർഷങ്ങൾക്കിപ്പുറം ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. കാലം മായ്ക്കാത്ത ആ പ്രണയത്തിന് ഇന്നും അതേ സൗന്ദര്യമുണ്ടോ?

Recently viewed