BookWorldSell
ISNEHAM+JEWEL
സ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!
ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ 'ജ്യുവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
