{"title":"Home page","description":null,"products":[{"product_id":"ninte-ormakku","title":"NINTE ORMAKKU","description":"\u003cp\u003eവിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042660626677,"sku":null,"price":116.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/bk_2488.jpg?v=1776565358"},{"product_id":"angel-maryilekku-nooru-divasam","title":"ANGEL MARYILEKKU NOORU DIVASAM","description":"\u003cp\u003eകേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055508500725,"sku":null,"price":365.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/10.png?v=1776860899"},{"product_id":"veyilkkannadi","title":"VEYILKKANNADI","description":"\u003cp\u003eഅന്നും ഇന്നും സിനിമ ഒരു മായികലോകമാണ്. ആ മായികലോകം സ്വപ്നം കണ്ട് മദ്രാസിലേക്കു വണ്ടി കയറിയിരുന്നവരുടെ ഒരു കാലമുണ്ടായിരുന്നു പണ്ട്. അതുപോലൊരു കാലത്ത് കോടമ്പാക്കത്തെ സിനിമാജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽനിന്ന് വളർന്ന് ശാരദയും ജയഭാരതിയുമുൾപ്പെടെയുള്ള നടിമാർക്ക് പ്രിയപ്പെട്ടവളായി മാറിയ ശിവമതിയെന്ന ഹെയർഡ്രെസ്സറുടെ ജീവിതകഥയാണിത്. ഓരോ ചുവട് മുന്നോട്ടുവയ്ക്കുമ്പോഴും രണ്ടു ചുവട് പിന്നോട്ടടിച്ചുകൊണ്ട് വിധി അവളുടെ ജീവിതത്തിൽ നിഴലുകൾ വീഴ്ത്തി. പിന്നിട്ട ദുരിതവഴികളും നേരിട്ട ചതിക്കുഴികളും കീഴ്‌മേൽ മറിച്ചപ്പോൾ ജീവിതം അവൾക്കൊരു പോരാട്ടമായി. ഇത് ശിവമതിയുടെ പോരാട്ടത്തിന്റെ കഥയാണ്\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055563321589,"sku":null,"price":265.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/11.png?v=1776860899"},{"product_id":"ruthinte-lokam","title":"RUTHINTE LOKAM","description":"\u003cp\u003eറെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055584882933,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/12.png?v=1776860899"},{"product_id":"andhar-badhirar-mookar","title":"ANDHAR BADHIRAR MOOKAR","description":"\u003cp\u003eകഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്നു മതിയെന്ന് അവള്‍ ഉറപ്പിച്ചുപറഞ്ഞു. നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ''പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...'' എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055603331317,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/13.png?v=1776860899"},{"product_id":"puttu","title":"PUTTU","description":"\u003cp\u003eകുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055701340405,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/14.png?v=1776860899"},{"product_id":"malakhayute-marukukal-karineela","title":"MALAKHAYUTE MARUKUKAL KARINEELA","description":"\u003cp\u003eമാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055769399541,"sku":null,"price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/15.png?v=1776860899"},{"product_id":"pacha-manja-chuvappu","title":"PACHA MANJA CHUVAPPU","description":"\u003cp\u003eഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055797809397,"sku":null,"price":382.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/21.png?v=1776860899"},{"product_id":"meesa","title":"MEESA","description":"\u003cp\u003eപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055829922037,"sku":null,"price":305.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/20.png?v=1776860899"},{"product_id":"mulberry-ennodu-ninte-zorbaye-kurichu-parayu","title":"MULBERRY - ENNODU NINTE ZORBAYE KURICHU PARAYU","description":"\u003cp\u003eപുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.\"\u003c\/p\u003e\n\u003cp\u003eഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055848665333,"sku":null,"price":384.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/2.png?v=1776860899"},{"product_id":"qabar","title":"QABAR","description":"\u003cp\u003eബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055879598325,"sku":null,"price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/19.png?v=1776860899"},{"product_id":"puzhameenukale-kollunna-vidham","title":"PUZHAMEENUKALE KOLLUNNA VIDHAM","description":"\u003cp\u003eമക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്. നോവലിന്റെ അവസാനത്തെ രഹസ്യ അദ്ധ്യായം വായനക്കാർ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055883268341,"sku":null,"price":142.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/18.png?v=1776860899"},{"product_id":"oru-desathinte-katha","title":"ORU DESATHINTE KATHA","description":"\u003cp\u003eഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056037376245,"sku":null,"price":502.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_d23c14b4-cd72-41fb-9ecc-c1e06468228f.jpg?v=1776868606"},{"product_id":"orikkal","title":"ORIKKAL","description":"\u003cp\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056049533173,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_bc9081b2-9813-4202-9039-0b74892cef81.jpg?v=1776868606"},{"product_id":"nee-paranja-mazha","title":"NEE PARANJA MAZHA","description":"\u003cp\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056051040501,"sku":null,"price":178.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e589ed5c-341e-4ae9-a768-64502672daf5.jpg?v=1776868605"},{"product_id":"simhamudra-free-shipping","title":"SIMHAMUDRA","description":"\u003cp\u003eമനുഷ്യൻ എത്ര പുരോഗമിച്ചാലും അനാദിയായ അധികാരഭ്രമവും ദുരയും അവനെ വിട്ടൊഴിയുന്നില്ല. കാല-ദേശ ഭേദങ്ങളില്ലാതെ അത് മനുഷ്യകുലം ഉള്ളിടത്തോളം നിലനിൽക്കുന്നു. അത്യന്താധുനിക സാങ്കേതികവിദ്യയും ചരിത്രവും ഇഴചേരുന്നതാണ് ഈ നോവലിലെ പ്രമേയം.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057636651253,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_42c9eb71-1865-43b8-926d-c6977bdfe139.png?v=1776914956"},{"product_id":"nooru-simhasanangal","title":"NOORU SIMHASANANGAL","description":"\u003cp\u003eസ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057647923445,"sku":null,"price":88.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b363004b-c021-4782-9cac-2b6b176d9421.png?v=1776914956"},{"product_id":"kallarayum-kavalkkarum","title":"KALLARAYUM KAVALKKARUM","description":"\u003cp\u003eഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് 'കല്ലറയും കാവൽക്കാരും' എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057739772149,"sku":null,"price":142.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_da87d518-6c9e-48bb-9cbb-0b513cec6a22.jpg?v=1776917971"},{"product_id":"anahi","title":"ANAHI","description":"\u003cp\u003eപുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.\u003c\/p\u003e\n\u003cp\u003e-ഇന്ദുമേനോൻ\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eസ്വപ്നത്തിൽ തന്റെ ശരീരത്തിൽ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യൻ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവിൽ അവർ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങൾ, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങൾ, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കൽറ്റ് പാഠങ്ങളുമായും ക്രിസ്ത്യൻ-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലർത്തുന്ന നോവലാണ് അനാഹി.\u003c\/p\u003e\n\u003cp\u003e-മരിയ റോസ്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eപ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തിൽ പൂർവമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവൽ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057748062453,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_f894cb96-3a49-4077-b8e3-bf3375632f29.jpg?v=1776917971"},{"product_id":"adrishya-murivukal","title":"ADRISHYA MURIVUKAL","description":"\u003cp\u003e\"വിഷ്‌ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.\" - ശ്രീപാർവതി\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057754222837,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_67f9918a-03c7-456a-8f0d-d39153e2a6b6.jpg?v=1776917971"},{"product_id":"mystic-mountain","title":"MYSTIC MOUNTAIN","description":"\u003cp\u003eമിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്.\u003c\/p\u003e\n\u003cp\u003eഅസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ക്രൈം നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057760284917,"sku":null,"price":147.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_cea28133-c85c-45d9-92f1-c61603f01f11.jpg?v=1776917971"},{"product_id":"untitled-23apr_15-26","title":"ORANGE THOTTATHILE ATHIDHI","description":"\u003cp\u003eക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058462142709,"sku":null,"price":245.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_2983e895-d4cc-48cb-9767-fbb9d8770bb7.jpg?v=1776938240"},{"product_id":"snow-lotus","title":"SNOW LOTUS","description":"\u003cp\u003eകോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ\u003c\/p\u003e\n\u003cp\u003eഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം.\u003c\/p\u003e\n\u003cp\u003eസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\u003c\/p\u003e\n\u003cp\u003eഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍\u003c\/p\u003e\n\u003cp\u003eപടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.\u003c\/p\u003e\n\u003cp\u003e-സക്കറിയ\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058523156725,"sku":null,"price":269.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_6b17d850-06a7-4c71-987b-37d374de5def.jpg?v=1776917971"},{"product_id":"ninte-kadha","title":"NINTE KADHA","description":"\u003cp\u003eകല്യാണമണ്ഡപം, മയില്‍പ്പച്ച സാരി, പൂക്കള്‍, ചെറിയ ബൈക്ക് യാത്രകള്‍, ട്രെയിന്‍ യാത്രകള്‍, ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍, വാടകവീടുകള്‍, അപമാനങ്ങള്‍, കലാപങ്ങള്‍, പുതിയ വീട്, ഹോസ്പിറ്റലിലെ\u003c\/p\u003e\n\u003cp\u003eഓപ്പറേഷന്‍ തിയേറ്ററുകള്‍, കുഞ്ഞിക്കരച്ചിലുകള്‍, ചിരികള്‍… കഴിഞ്ഞു. പതിനാറു വര്‍ഷത്തെ ജീവിതം അങ്ങനെ ചുരുക്കിക്കെട്ടാവുന്നതേയുള്ളൂ. വിശാലമായ ഭൂമിയില്‍, അനന്തമായ സമയത്തില്‍ പതിനാറു വര്‍ഷമൊന്നും വലിയൊരു കാലയളവേയല്ല. അതിനുശേഷവും ജീവിതമുണ്ട്, എല്ലാവര്‍ക്കും… എല്ലാവര്‍ക്കും…\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമാനസികസംഘര്‍ഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സില്‍ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ഉള്‍ക്കരുത്താക്കിമാറ്റി, നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറു വര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ അനുഭവങ്ങളും ഓര്‍മ്മകളും. ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തില്‍ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെണ്‍കുട്ടികളും, ജീവിതത്തിലെ പ്രധാനദൗത്യം പെണ്‍മക്കളുടെ ആര്‍ഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവന്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ട പുസ്തകം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളുടെ രചയിതാവിന്റെ പുതിയ പുസ്തകം\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058538950901,"sku":null,"price":263.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_51231ebc-52f9-46ec-8a9a-ec4e3dc68d1f.jpg?v=1776917971"},{"product_id":"maathangaleela","title":"MAATHANGALEELA","description":"\u003cp\u003eഅവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ\u003c\/p\u003e\n\u003cp\u003eപത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന്‍ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള്‍ നില്‍പ്പുണ്ട്…\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന്‍ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eസന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058542522613,"sku":null,"price":336.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_44508e08-3d27-4ef5-a73b-a29b2dd6d5f4.jpg?v=1776917971"},{"product_id":"aghora","title":"AGHORA","description":"\u003cp\u003eശശിപ്രകാശ് തന്റെ ‘അഘോര’ എന്ന കൃതിയിലൂടെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് മഹത്തായ അഘോരി സന്ന്യാസിസംഘത്തിന്റെ ദിവ്യപരിവേഷത്തെക്കുറിച്ചാണ്. അന്‍പത്തിയാറ് അദ്ധ്യായങ്ങളിലൂടെ വായനക്കാര്‍ ഉദ്വേഗത്തോടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം ബോദ്ധ്യമാകും-എത്രയെത്ര കഠിനമാണ് അഘോരികളുടെ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന്… മേലേടത്ത് ചന്ദ്രമതി ടീച്ചറുടെയും പ്രഭാകരന്‍ മാഷിന്റെയും മകന്‍ ദേവവ്രതന്‍, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നാടും വീടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേരുമെന്നും സര്‍വ്വ ഐശ്വര്യങ്ങളുമായി തിരിച്ചെത്തുമെന്നുമാണ് ജാതകപ്രകാരമുള്ള പ്രവചനം. ഈ സാക്ഷാത്കാരത്തിന്റെ ചരിത്രമാണ്, അഥവാ ഭാവനയാണ് ‘അഘോര’ എന്ന തന്റെ കൃതിയിലൂടെ ശശിപ്രകാശ് ചുരുളഴിച്ചു കാണിക്കുന്നത്.\u003c\/p\u003e\n\u003cp\u003e-എം.കെ. രാമചന്ദ്രന്‍\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഅഘോരികളുടെ അതികഠിനമായതും അമ്പരപ്പിക്കുന്നതുമായ ജീവിതം കേന്ദ്രപ്രമേയമാകുന്ന നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058551599349,"sku":null,"price":346.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_cb2bc974-4c4a-4ea1-a453-0155ccdc2ca2.jpg?v=1776917971"},{"product_id":"mrithivaarp","title":"MRITHIVAARP","description":"\u003cp\u003eവ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ സന്തോഷങ്ങളും വ്യഥകളും സങ്കീര്‍ണ്ണതകളും കൂടിച്ചേര്‍ന്നു രൂപംകൊണ്ട സിന്ധോ എന്ന ഉപദ്വീപ്. മുഖമില്ലാത്ത ഏകാധിപതിയുടെ തേര്‍വാഴ്ച തുടങ്ങുന്നതോടെ ഏതു പെണ്ണിന്റെയും ഉടലധികാരവും ഭരണകൂടത്തെ എതിര്‍ക്കുന്നവന്റെ ഉയിരധികാരവും പട്ടാളക്കാരുടെ ഉരുക്കുമുഷ്ടിക്കുള്ളിലായി. ഇരുമ്പുകമ്പികളില്‍ മുതുകു തുളച്ച് രാത്രിമഞ്ഞിലിട്ട പ്രണയികളുടെ പ്രണയക്കണ്ണുകള്‍ കൊത്തിത്തിന്നാന്‍ തീക്കാക്കകള്‍ ആര്‍ത്തിയോടെ പറന്നിറങ്ങി. പതിറ്റാണ്ടുകളായി ഭാവിതലമുറയെ സൃഷ്ടിച്ചുകൊണ്ടിരുന്ന, സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമായിരുന്ന കപാലയാ കോളേജ് വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു. മരണമുള്‍പ്പെടെ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാറ്റിന്റെയും മൂല്യം അട്ടിമറിക്കപ്പെട്ടു. അപ്പോഴൊക്കെ നിര്‍മ്മമതയോടെ എല്ലാം നോക്കിക്കണ്ട് നീതിസാരപ്പുഴ സിന്ധോയിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു…\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഅമല്‍ സുരേന്ദ്രന്റെ ആദ്യ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058563494133,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_d9933ca5-31d2-49c3-a2c2-ade735aead14.jpg?v=1776917971"},{"product_id":"corappanu-sthuthiaayirikate","title":"CORAPPANU STHUTHIAAYIRIKATE","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058826817781,"sku":null,"price":476.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_1c8b9346-8668-4819-86e8-1c0073328c8b.jpg?v=1776955053"},{"product_id":"blueberries","title":"BLUEBERRIES","description":"\u003cp\u003eഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി\u003c\/p\u003e\n\u003cp\u003eഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ\u003c\/p\u003e\n\u003cp\u003eഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ\u003c\/p\u003e\n\u003cp\u003eപിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട്\u003c\/p\u003e\n\u003cp\u003eമൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം.\u003c\/p\u003e\n\u003cp\u003eമനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48059010449653,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b5a6032e-276d-4aac-ab0a-836725871847.jpg?v=1776917971"},{"product_id":"301-aam-number-muriyile-maranam","title":"301–AAM NUMBER MURIYILE MARANAM","description":"\u003cp\u003eമൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060348104949,"sku":null,"price":173.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_61ca6163-8879-49f3-a97f-f7d7ca685f63.jpg?v=1776943032"},{"product_id":"sugandhi-enna-andal-devanayaki","title":"SUGANDHI ENNA ANDAL DEVANAYAKI","description":"\u003cp\u003eയുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060350857461,"sku":null,"price":319.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_4376e171-173b-42c4-9743-99fb840270cc.jpg?v=1776943032"},{"product_id":"ponam","title":"PONAM","description":"\u003cp\u003eഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060350955765,"sku":null,"price":297.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_42df68e5-591a-4708-9279-82e6321e1c49.jpg?v=1776943031"},{"product_id":"friday-forensic-club","title":"FRIDAY FORENSIC CLUB","description":"\u003cp\u003eഅരുൺ ബാലൻ എന്ന ഐ. പി. എസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മൂന്ന് പ്രധാനകേസുകളിലൂടെ ഒരു യാത്രയാണ് ഫ്രൈഡേ ഫോറൻസിക് ക്ലബ് എന്ന നോവൽ. അപകടമരണമായി കണക്കാക്കപ്പെടുന്ന ഒരു മരണം കൊലപാതകമാണെങ്കിൽ അത് തെളിയിക്കുന്നതെങ്ങനെയായിരിക്കും? ആത്മഹത്യയെന്നു കരുതിയ മരണം കൊലപാതകമാണെങ്കിലോ? ഫൊറൻസിക് സർജൻ കൂടിയായ അരുൺ ബാലൻ ഈ കേസുകൾ എങ്ങനെയായിരിക്കും അന്വേഷിക്കുക? ഓരോ ക്രൈം സീനിനും അയോളോട് എന്തായിരിക്കും പറയാനുണ്ടാകുക? തന്റെ ഫൊറൻസിക് പരിജ്ഞാനം കൂടി ഉപയോഗിച്ച് കേസുകൾ വ്യത്യസ്തമായ രീതിയിൽ കേസുകൾ തെളിയിക്കുന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെ ഒരു യാത്ര\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060353151221,"sku":null,"price":188.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_6d1d833d-1d50-464a-9b65-75c2f11baa2a.jpg?v=1776943032"},{"product_id":"deja-vu","title":"DEJA VU","description":"\u003cp\u003eസാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060402958581,"sku":null,"price":243.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_4ba612a1-603e-4d95-8505-a1c9d44e89d4.jpg?v=1776943031"},{"product_id":"violet-pookkalude-maranam","title":"VIOLET POOKKALUDE MARANAM","description":"\u003cp\u003eബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ. ശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060466331893,"sku":null,"price":218.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_130754e6-6e26-4312-86e0-bb5df3cba350.jpg?v=1776943032"},{"product_id":"dark-netl","title":"DARK NET","description":"\u003cp\u003eഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക് വെബ്ബും ഡീപ് വെബ്ബും കൊലപാതകങ്ങളും കുറ്റാന്വേഷണവും ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലർ.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060537798901,"sku":null,"price":329.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_df39870b-8dca-4298-83d0-1d9e5c47181d.jpg?v=1776943031"},{"product_id":"the-brain-game","title":"THE BRAIN GAME","description":"\u003cp\u003eപേജുകൾ മറിക്കുംതോറും വായനക്കാരെ ആകാംക്ഷയുടെ ഗുഹാമുഖത്തേക്കും ദുരൂഹതയുടെ കൂനാം കുരുക്കിലേക്കും കൂട്ടിക്കൊണ്ടണ്ട് പോകുന്ന ഉജ്ജ്വലമായ ഒരു കുറ്റാന്വേഷണ നോവൽ. ദി ബ്രെയിൻ ഗെയിം എന്ന നോവലിലൂടെ ഈ സാഹിത്യശാഖയ്ക്ക് ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ സാധിക്കും.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060602319093,"sku":null,"price":206.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_01b841c7-8eb0-4abf-8b06-7e51ade722c6.jpg?v=1776943031"},{"product_id":"ambilymol-thirodhanam","title":"AMBILYMOL THIRODHANAM","description":"\u003cp\u003e\"ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ് പോലീസ് പുനരന്വേഷിക്കുന്നു. അന്നത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പായ പ്രഭാകരൻ പോലീസ് വലയിലാകുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം പോലീസ് പ്രഭയ്ക്ക് നൽകുന്നു. പ്രഭ നടത്തുന്ന അന്വേഷണങ്ങളിലൂടെ യഥാർത്ഥ പ്രതിയെ തിരിച്ചറിയാനാകുമോ? മകൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ വേദനിച്ച മാതാപിതാക്കളുടെ കണ്ണീരിന് ഫലമുണ്ടാകുമോ? ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അന്വേഷണാത്മക നോവൽ\"\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060651045109,"sku":null,"price":133.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_d336e7b5-4877-440b-917a-f698e0488526.jpg?v=1776943032"},{"product_id":"athrameel-priyamulloral","title":"ATHRAMEEL PRIYAMULLORAL","description":"\u003cp\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061340942581,"sku":null,"price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_8191d524-4b78-44f6-b0ff-00fc15579334.png?v=1777036277"},{"product_id":"willys","title":"Willys","description":"\u003cp\u003eഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061347168501,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_bd6da8d5-aee1-4cc4-b8af-dcc29aed4f98.jpg?v=1776943031"},{"product_id":"incision","title":"INCISION","description":"\u003cp\u003eഒരു ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി.\u003c\/p\u003e\n\u003cp\u003eആ മുറിവ് അസ്വാഭാവികമാണെന്നയാള്‍ മനസ്സിലാക്കി.\u003c\/p\u003e\n\u003cp\u003eആ പെണ്‍കുട്ടി പ്രോസോപാഗ്‌നോഷ്യ അഥവാ ഫേസ് ബ്ലൈന്‍ഡ്നെസ്സ് എന്ന അപൂര്‍വമായ രോഗാവസ്ഥയിലേക്ക് മാറ്റപ്പെടുന്നതോടുകൂടി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അയാള്‍ക്ക് മുന്നില്‍നിന്ന് മറയ്ക്കപ്പെടുന്നു.ആതുരശുശ്രൂഷാരംഗത്തെ ദുഷ്പ്രവണതകളുമായി ബന്ധപ്പെട്ട ആഖ്യാനവും പ്രമേയവും വിദഗ്ധമായി വിളക്കിച്ചേര്‍ത്ത സസ്‌പെന്‍സ് ത്രില്ലര്‍ നോവല്‍. ഫിസിയോളജിയും അനാട്ടമിയും സൈക്കോളജിയും സര്‍ജറിയും പ്രമേയമാക്കി, തികഞ്ഞ കൈയടക്കത്തോടെ എഴുതപ്പെട്ട ഇന്‍സിഷന്‍\u003c\/p\u003e\n\u003cp\u003eഉറപ്പായും ഒരു മികച്ച വായനാനുഭവം സമ്മാനിക്കും.\u003c\/p\u003e\n\u003cp\u003e-ഡോ. അര്‍ഷാദ് അഹമ്മദ് എ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061356179701,"sku":null,"price":239.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b031ac51-37e5-4c9e-834f-35d4a717839d.jpg?v=1776943031"},{"product_id":"kapalam","title":"KAPALAM","description":"\u003cp\u003eഅസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061363781877,"sku":null,"price":277.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_ce937149-fb29-403a-9a20-93815b344e4b.jpg?v=1776943032"},{"product_id":"attupokatha-ormakal","title":"ATTUPOKATHA ORMAKAL","description":"\u003cp\u003eഅക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061370499317,"sku":null,"price":419.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_c3d6dc36-495a-4cf3-9bbc-65c65ca17320.jpg?v=1776943031"},{"product_id":"hacker-x-randaman","title":"HACKER X RANDAMAN","description":"\u003cp\u003eശാസ്ത്രത്തിന്റെ അപ്പോസ്തലർ' വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ ത രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്‌പെൻസ് ത്രില്ലർ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061377020149,"sku":null,"price":297.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_4058b551-ca46-482c-8128-cbaab502410a.jpg?v=1776943031"},{"product_id":"murder-in-madras","title":"MURDER IN MADRAS","description":"\u003cp\u003eതമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍\u003c\/p\u003e\n\u003cp\u003eഎം.കെ. ത്യാഗരാജ ഭാഗവതര്‍ പ്രതിയായി കോളിളക്കം\u003c\/p\u003e\n\u003cp\u003eസൃഷ്ടിച്ച ലക്ഷ്മീകാന്തന്‍ വധക്കേസ്, മലയാളികള്‍\u003c\/p\u003e\n\u003cp\u003eപ്രതികളായിവന്ന അളവന്തര്‍ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ\u003c\/p\u003e\n\u003cp\u003eമദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു\u003c\/p\u003e\n\u003cp\u003eകൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന\u003c\/p\u003e\n\u003cp\u003eഉദ്വേഗജനകമായ അന്വേഷണങ്ങള്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061385179381,"sku":null,"price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_3e02edf6-819a-4d47-880f-fefd84cac30b.jpg?v=1776943031"},{"product_id":"kanya-mariya","title":"KANYA - MARIYA","description":"\u003cp\u003eഅനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061393371381,"sku":null,"price":203.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_8a72435a-1124-463b-9332-52b7bf49cee2.jpg?v=1776943032"},{"product_id":"body-lab","title":"BODY LAB","description":"\u003cp\u003e \u003c\/p\u003e\n\u003cp\u003eഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061439901941,"sku":null,"price":233.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_08afe4fc-8149-4f20-91fe-0e3e99777a9a.jpg?v=1776943031"},{"product_id":"coffee-house","title":"COFFEE HOUSE","description":"\u003cp\u003eഒരു സാഹിത്യശാഖയെ ഭാഷയിലേക്ക്\u003c\/p\u003e\n\u003cp\u003eതിരികെ കൊണ്ടുവന്ന പുസ്തകം.\u003c\/p\u003e\n\u003cp\u003e-അബിന്‍ ജോസഫ്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ്\u003c\/p\u003e\n\u003cp\u003eകൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം\u003c\/p\u003e\n\u003cp\u003eഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന\u003c\/p\u003e\n\u003cp\u003eബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി?\u003c\/p\u003e\n\u003cp\u003eസത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി\u003c\/p\u003e\n\u003cp\u003eഎസ്തറിനോടൊപ്പം നടത്തുന്ന\u003c\/p\u003e\n\u003cp\u003eഉദ്വേഗഭരിതമായ സഞ്ചാരം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eലാജോ ജോസിന്റെ ആദ്യനോവലിന്റെ\u003c\/p\u003e\n\u003cp\u003eമാതൃഭൂമി പതിപ്പ്‌\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061447864565,"sku":null,"price":193.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_58f2783b-83c1-42ab-892c-7302322d5d22.jpg?v=1776943031"},{"product_id":"suspense-gene","title":"SUSPENSE GENE","description":"\u003cp\u003eപവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താൻ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയിൽ ചുറ്റും നടക്കുന്ന മരണങ്ങൾ അയാളെ ആശയക്കുഴപ്പത്തിലാക്കി. അർബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാൾ ജോലി തുടരാൻ ശ്രമിച്ചു. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ലക്ഷ്യപ്രാപ്തിക്കായി അയാൾക്ക് ചില രഹസ്യങ്ങൾ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടർ അലക്‌സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കൽ സസ്‌പെൻസ് നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48062381719797,"sku":null,"price":241.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_a5978849-d501-46cc-99b2-135fe78ce8d9.jpg?v=1776943031"},{"product_id":"lilly-bernad","title":"LILLY BERNAD","description":"\u003cp\u003eവായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48062386634997,"sku":null,"price":207.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_58b208f7-55ff-4398-aab2-8c6a4872f27c.jpg?v=1777046604"}],"url":"https:\/\/bookworldsell.com\/collections\/frontpage.oembed","provider":"BookWorldSell","version":"1.0","type":"link"}