BookWorldSell

ENTE PRANAYATHINTE RAJAKUMARIK+ANNU PEYTHA MAZHAYIL COMBO (FREE SHIPPING)

Rs. 559 Rs. 649

ഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.-മായാ കിരൺ

പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ 'എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്' എന്ന നോവലിലൂടെ പറയുകയാണ്.

തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് 'എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്' എന്ന നോവലിൻ്റെ ഇതിവൃത്തം.

 

Recently viewed