BookWorldSell
ATHRAMEEL PRIYAMULLORAL +NEE PARNJA MAZHA COMBO
ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.
വിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്പന്ദനമാണ് ഈ കൃതി.
