{"title":"Best Sellers","description":"","products":[{"product_id":"karutachan","title":"KARUTACHAN","description":"\u003cp\u003eഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042798252277,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/6197859184632-karuthachan.jpg?v=1776582722"},{"product_id":"alvarado-maranagal","title":"ALVARADO MARANAGAL","description":"\u003cp\u003eനിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ അൽവറാഡോ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന 9 മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വകാര്യാശുപത്രിയായ അൽവറാഡോ മെഡിസിറ്റിയുടെ ഐ.സി.യു വിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന മരണങ്ങളിലെ ദുരൂഹത പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തിൽ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042799694069,"sku":null,"price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/5155775646440-ALVARADO-MARANANGAL-ED1-COVER_c18e17ad-989f-4b5a-b083-f34b255837ed.jpg?v=1776583064"},{"product_id":"ettavum-priyapetta-ninnod","title":"ETTAVUM PRIYAPETTA NINNOD","description":"\u003cp\u003eവായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042812211445,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/99150043960509-ettavum-pg.jpg?v=1776585094"},{"product_id":"nastappeta-dinangal","title":"NASTAPPETA  DINANGAL","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042881679605,"sku":null,"price":107.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/93032374928922-nashtappetta-dinangal.jpg?v=1776588885"},{"product_id":"santhoshathinte-samavakyangal","title":"SANTHOSHATHINTE SAMAVAKYANGAL","description":"\u003cp\u003eസ്വയം ജീവിക്കാൻ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെൽഫ് ഹെൽപ്പ് പുസ്തകം. സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണെന്ന് ഓർമ്മിപ്പിച്ച് വലിയ കാര്യങ്ങളിൽ മാത്രം അല്ല ചെറിയ കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുൻനിർത്തി വളരെ ലളിതമായ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042883154165,"sku":null,"price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/6106586796282-santhos.jpg?v=1776589467"},{"product_id":"anuraga-mouna-charuthy","title":"ANURAGA MOUNA CHARUTHY","description":"\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48043266572533,"sku":null,"price":209.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260419-WA0005_1_d22178dc-ee1c-4124-b257-9d9ef8eab556.jpg?v=1776610397"},{"product_id":"anuragha-lola-gathri","title":"ANURAGHA LOLA GATHRI","description":"\u003cp\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48044455887093,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e365785f-8949-451b-bb7d-699af3c1fb4b.jpg?v=1776654378"},{"product_id":"aarum-kanatha-yudhangal-santoshatinte-samavakyngal-combo","title":"AARUM KANATHA YUDHANGAL+SANTOSHATINTE SAMAVAKYNGAL COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48045802356981,"sku":null,"price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/Untitled_design.jpg?v=1776844941"},{"product_id":"aarum-kaanatha-yudhangal","title":"AARUM KAANATHA YUDHANGAL","description":"\u003cp\u003eവീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്… ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്… ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ, തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48049517527285,"sku":null,"price":219.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_215b1c6f-c7cf-41cf-b61e-fae03fd02952.jpg?v=1776691499"},{"product_id":"sneham-kamam-bhranthu","title":"SNEHAM KAMAM BHRANTHU","description":"\u003cp\u003eചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48049519198453,"sku":null,"price":310.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_aa3708c5-13db-4bb0-9d71-42e897a8d74f.jpg?v=1776654378"},{"product_id":"manavatty","title":"MANAVATTY","description":"\u003cp\u003eമുടി വെട്ടുന്നത്?\" \"അത് കല്യാണം കഴിഞ്ഞുമതി.\"\u003c\/p\u003e\n\u003cp\u003e\"മുടി കളർ ചെയ്തോട്ടെ?\" \"അതും കല്യാണം കഴിഞ്ഞുമതി.\"\u003c\/p\u003e\n\u003cp\u003e\"കറങ്ങുന്നത്?\" \"കല്യാണം കഴിഞ്ഞു കെട്ട്യോൻറെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!\" \"മൂക്കുത്തി ഇട്ടോട്ടെ?\" \"കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ.\" \"കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?\" എല്ലാരും പൊട്ടിച്ചിരിച്ചു... ഹോയ് ഹോയ് ഹോയ്\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054660071669,"sku":null,"price":312.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/1.jpg?v=1776853912"},{"product_id":"ram-c-o-anandhi","title":"RAM C\/O ANANDHI","description":"\u003cp\u003eഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054686843125,"sku":null,"price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_724492da-27bc-4938-ad11-cc47a0252bca.jpg?v=1776855107"},{"product_id":"mercury-island-lokavasanam","title":"MERCURY ISLAND - LOKAVASANAM","description":"\u003cp\u003eFrom the author of Ram c\/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054691201269,"sku":null,"price":380.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_c0a85d5a-e485-44d9-9cb1-2db3438caa05.jpg?v=1776855108"},{"product_id":"kalachi","title":"KALACHI","description":"\u003cp\u003eസ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ 'കലാച്ചി'. കമനീയമായ രൂപകല്പനയില്‍,\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054697328885,"sku":null,"price":455.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_851b83c8-8628-487b-a051-f9260180c715.jpg?v=1776855107"},{"product_id":"athrameel-priyamulloral-nee-parnja-mazha-combo","title":"ATHRAMEEL PRIYAMULLORAL +NEE PARNJA MAZHA COMBO","description":"\u003cp\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054702801141,"sku":null,"price":308.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_244b1c23-c44f-4aa5-b71d-c19c54caf37a.jpg?v=1776855791"},{"product_id":"ettavum-priyapetta-ennod-ettavum-priyapetta-ninnod-combo","title":"ETTAVUM PRIYAPETTA ENNOD +ETTAVUM PRIYAPETTA NINNOD COMBO(FREE SHIPPING)","description":"\u003cp\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054707388661,"sku":null,"price":655.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e71bb68e-5fe1-4666-abf9-a51bd968194b.jpg?v=1776855791"},{"product_id":"manjaveyil-maranangal-nisabdasancharangal-combofree-shipping","title":"MANJAVEYIL MARANANGAL+NISABDASANCHARANGAL COMBO(FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054732849397,"sku":null,"price":749.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_25768a12-d956-49f6-86f1-542c52616c98.jpg?v=1776855791"},{"product_id":"ruthinte-lokam","title":"RUTHINTE LOKAM","description":"\u003cp\u003eറെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055584882933,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/12.png?v=1776860899"},{"product_id":"malakhayute-marukukal-karineela","title":"MALAKHAYUTE MARUKUKAL KARINEELA","description":"\u003cp\u003eമാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055769399541,"sku":null,"price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/15.png?v=1776860899"},{"product_id":"pacha-manja-chuvappu","title":"PACHA MANJA CHUVAPPU","description":"\u003cp\u003eഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055797809397,"sku":null,"price":382.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/21.png?v=1776860899"},{"product_id":"meesa","title":"MEESA","description":"\u003cp\u003eപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055829922037,"sku":null,"price":305.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/20.png?v=1776860899"},{"product_id":"mulberry-ennodu-ninte-zorbaye-kurichu-parayu","title":"MULBERRY - ENNODU NINTE ZORBAYE KURICHU PARAYU","description":"\u003cp\u003eപുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.\"\u003c\/p\u003e\n\u003cp\u003eഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055848665333,"sku":null,"price":384.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/2.png?v=1776860899"},{"product_id":"qabar","title":"QABAR","description":"\u003cp\u003eബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055879598325,"sku":null,"price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/19.png?v=1776860899"},{"product_id":"puzhameenukale-kollunna-vidham","title":"PUZHAMEENUKALE KOLLUNNA VIDHAM","description":"\u003cp\u003eമക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്. നോവലിന്റെ അവസാനത്തെ രഹസ്യ അദ്ധ്യായം വായനക്കാർ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055883268341,"sku":null,"price":142.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/18.png?v=1776860899"},{"product_id":"rathri-12-nu-sheshamfree-shipping","title":"RATHRI 12-NU SHESHAM(FREE SHIPPING)","description":"\u003cp\u003eരാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു;\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056007295221,"sku":null,"price":686.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_57fbc5fd-691d-4518-9a88-a35d4c639bd7.jpg?v=1776868606"},{"product_id":"oru-desathinte-katha-oru-theruvinte-kathafree-shipping","title":"ORU DESATHINTE KATHA+ORU THERUVINTE KATHA(FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056028168437,"sku":null,"price":895.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_7e3cc9df-bca2-49fa-89d5-d291f4b31a5a.jpg?v=1776868606"},{"product_id":"oru-desathinte-katha","title":"ORU DESATHINTE KATHA","description":"\u003cp\u003eഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056037376245,"sku":null,"price":502.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_d23c14b4-cd72-41fb-9ecc-c1e06468228f.jpg?v=1776868606"},{"product_id":"meerasadhu-qabar-combo","title":"MEERASADHU+QABAR COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056046321909,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_765afd3d-9bc4-479a-a55b-8712e25f8c1a.jpg?v=1776868606"},{"product_id":"orikkal","title":"ORIKKAL","description":"\u003cp\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056049533173,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_bc9081b2-9813-4202-9039-0b74892cef81.jpg?v=1776868606"},{"product_id":"nee-paranja-mazha","title":"NEE PARANJA MAZHA","description":"\u003cp\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056051040501,"sku":null,"price":178.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e589ed5c-341e-4ae9-a768-64502672daf5.jpg?v=1776868605"},{"product_id":"daivathinte-charanmar-aarum-kanatha-yudhangal","title":"DAIVATHINTE CHARANMAR + AARUM KANATHA YUDHANGAL","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056054120693,"sku":null,"price":439.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_983433e3-19ad-4595-9d65-30783a6f6133.jpg?v=1776868606"},{"product_id":"simhamudra-free-shipping","title":"SIMHAMUDRA","description":"\u003cp\u003eമനുഷ്യൻ എത്ര പുരോഗമിച്ചാലും അനാദിയായ അധികാരഭ്രമവും ദുരയും അവനെ വിട്ടൊഴിയുന്നില്ല. കാല-ദേശ ഭേദങ്ങളില്ലാതെ അത് മനുഷ്യകുലം ഉള്ളിടത്തോളം നിലനിൽക്കുന്നു. അത്യന്താധുനിക സാങ്കേതികവിദ്യയും ചരിത്രവും ഇഴചേരുന്നതാണ് ഈ നോവലിലെ പ്രമേയം.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057636651253,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_42c9eb71-1865-43b8-926d-c6977bdfe139.png?v=1776914956"},{"product_id":"nooru-simhasanangal","title":"NOORU SIMHASANANGAL","description":"\u003cp\u003eസ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057647923445,"sku":null,"price":88.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b363004b-c021-4782-9cac-2b6b176d9421.png?v=1776914956"},{"product_id":"anahi","title":"ANAHI","description":"\u003cp\u003eപുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.\u003c\/p\u003e\n\u003cp\u003e-ഇന്ദുമേനോൻ\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eസ്വപ്നത്തിൽ തന്റെ ശരീരത്തിൽ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യൻ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവിൽ അവർ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങൾ, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങൾ, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കൽറ്റ് പാഠങ്ങളുമായും ക്രിസ്ത്യൻ-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലർത്തുന്ന നോവലാണ് അനാഹി.\u003c\/p\u003e\n\u003cp\u003e-മരിയ റോസ്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eപ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തിൽ പൂർവമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവൽ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057748062453,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_f894cb96-3a49-4077-b8e3-bf3375632f29.jpg?v=1776917971"},{"product_id":"adrishya-murivukal","title":"ADRISHYA MURIVUKAL","description":"\u003cp\u003e\"വിഷ്‌ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.\" - ശ്രീപാർവതി\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057754222837,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_67f9918a-03c7-456a-8f0d-d39153e2a6b6.jpg?v=1776917971"},{"product_id":"mystic-mountain","title":"MYSTIC MOUNTAIN","description":"\u003cp\u003eമിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്.\u003c\/p\u003e\n\u003cp\u003eഅസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ക്രൈം നോവൽ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057760284917,"sku":null,"price":147.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_cea28133-c85c-45d9-92f1-c61603f01f11.jpg?v=1776917971"},{"product_id":"narayattu","title":"NARAYATTU","description":"\u003cp\u003eതൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു. കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057769492725,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_248a403e-392d-43ab-bc10-4d1211486bcd.jpg?v=1776917971"},{"product_id":"yakshi","title":"YAKSHI","description":"\u003cp\u003eയക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057774571765,"sku":null,"price":203.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_8e37688a-0d1d-4961-8a2f-f3a10a056487.jpg?v=1776917971"},{"product_id":"kambilikandathe-kalbharanikal","title":"KAMBILIKANDATHE KALBHARANIKAL","description":"\u003cp\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.\u003c\/p\u003e\n\u003cp\u003e-അഷ്ടമൂര്‍ത്തി\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48057778634997,"sku":null,"price":239.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_3b705fc7-54f1-46ed-83e1-6be3f4b7c0bb.jpg?v=1776917971"},{"product_id":"untitled-23apr_15-26","title":"ORANGE THOTTATHILE ATHIDHI","description":"\u003cp\u003eക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058462142709,"sku":null,"price":245.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_2983e895-d4cc-48cb-9767-fbb9d8770bb7.jpg?v=1776938240"},{"product_id":"snow-lotus","title":"SNOW LOTUS","description":"\u003cp\u003eകോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ\u003c\/p\u003e\n\u003cp\u003eഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം.\u003c\/p\u003e\n\u003cp\u003eസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\u003c\/p\u003e\n\u003cp\u003eഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍\u003c\/p\u003e\n\u003cp\u003eപടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.\u003c\/p\u003e\n\u003cp\u003e-സക്കറിയ\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058523156725,"sku":null,"price":269.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_6b17d850-06a7-4c71-987b-37d374de5def.jpg?v=1776917971"},{"product_id":"maathangaleela","title":"MAATHANGALEELA","description":"\u003cp\u003eഅവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ\u003c\/p\u003e\n\u003cp\u003eപത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന്‍ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള്‍ നില്‍പ്പുണ്ട്…\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന്‍ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eസന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058542522613,"sku":null,"price":336.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_44508e08-3d27-4ef5-a73b-a29b2dd6d5f4.jpg?v=1776917971"},{"product_id":"aathreyakam","title":"AATHREYAKAM","description":"\u003cp\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,\u003c\/p\u003e\n\u003cp\u003eക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന\u003c\/p\u003e\n\u003cp\u003eഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും\u003c\/p\u003e\n\u003cp\u003eഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,\u003c\/p\u003e\n\u003cp\u003eഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്\u003c\/p\u003e\n\u003cp\u003eഅഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.\u003c\/p\u003e\n\u003cp\u003eപൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും\u003c\/p\u003e\n\u003cp\u003eപിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ\u003c\/p\u003e\n\u003cp\u003eആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,\u003c\/p\u003e\n\u003cp\u003eധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍\u003c\/p\u003e\n\u003cp\u003eപകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ\u003c\/p\u003e\n\u003cp\u003eപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും\u003c\/p\u003e\n\u003cp\u003eകീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന\u003c\/p\u003e\n\u003cp\u003eഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ\u003c\/p\u003e\n\u003cp\u003eഅട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും\u003c\/p\u003e\n\u003cp\u003eമനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ\u003c\/p\u003e\n\u003cp\u003eപൊരുളന്വേഷിക്കുകയും ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003eആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058547077365,"sku":null,"price":348.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_ba2ed526-af15-455f-84da-da8456de2d46.jpg?v=1776917971"},{"product_id":"aghora","title":"AGHORA","description":"\u003cp\u003eശശിപ്രകാശ് തന്റെ ‘അഘോര’ എന്ന കൃതിയിലൂടെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് മഹത്തായ അഘോരി സന്ന്യാസിസംഘത്തിന്റെ ദിവ്യപരിവേഷത്തെക്കുറിച്ചാണ്. അന്‍പത്തിയാറ് അദ്ധ്യായങ്ങളിലൂടെ വായനക്കാര്‍ ഉദ്വേഗത്തോടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം ബോദ്ധ്യമാകും-എത്രയെത്ര കഠിനമാണ് അഘോരികളുടെ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന്… മേലേടത്ത് ചന്ദ്രമതി ടീച്ചറുടെയും പ്രഭാകരന്‍ മാഷിന്റെയും മകന്‍ ദേവവ്രതന്‍, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നാടും വീടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേരുമെന്നും സര്‍വ്വ ഐശ്വര്യങ്ങളുമായി തിരിച്ചെത്തുമെന്നുമാണ് ജാതകപ്രകാരമുള്ള പ്രവചനം. ഈ സാക്ഷാത്കാരത്തിന്റെ ചരിത്രമാണ്, അഥവാ ഭാവനയാണ് ‘അഘോര’ എന്ന തന്റെ കൃതിയിലൂടെ ശശിപ്രകാശ് ചുരുളഴിച്ചു കാണിക്കുന്നത്.\u003c\/p\u003e\n\u003cp\u003e-എം.കെ. രാമചന്ദ്രന്‍\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഅഘോരികളുടെ അതികഠിനമായതും അമ്പരപ്പിക്കുന്നതുമായ ജീവിതം കേന്ദ്രപ്രമേയമാകുന്ന നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058551599349,"sku":null,"price":346.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_cb2bc974-4c4a-4ea1-a453-0155ccdc2ca2.jpg?v=1776917971"},{"product_id":"corappanu-sthuthiaayirikate","title":"CORAPPANU STHUTHIAAYIRIKATE","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48058826817781,"sku":null,"price":476.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_1c8b9346-8668-4819-86e8-1c0073328c8b.jpg?v=1776955053"},{"product_id":"blueberries","title":"BLUEBERRIES","description":"\u003cp\u003eഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി\u003c\/p\u003e\n\u003cp\u003eഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ\u003c\/p\u003e\n\u003cp\u003eഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ\u003c\/p\u003e\n\u003cp\u003eപിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട്\u003c\/p\u003e\n\u003cp\u003eമൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം.\u003c\/p\u003e\n\u003cp\u003eമനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48059010449653,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b5a6032e-276d-4aac-ab0a-836725871847.jpg?v=1776917971"},{"product_id":"amminippilla-vettukes","title":"AMMINIPPILLA VETTUKES","description":"\u003cp\u003eസ്വന്തം ഭാവനയുടെ ലോകത്തെ സ്വതന്ത്രമായി വിടാന്‍ അനുവദിച്ചു കണിശമായ അച്ചടക്കത്തോടെ മാറിനില്‍ക്കുന്ന എഴുത്തുകാരുടെ ഗണത്തിലാണ് ഇന്ദുഗോപന്‍. രസച്ചരടു മുറിയാതെ കഥ പറയാനുള്ള ഇന്ദുവിന്റെ മികവാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ഇന്ദുഗോപന്‍ എത്ര അനായാസം കഥ പറയുന്നു. തറയില്‍ വീണ പാത്രത്തില്‍നിന്നു ചിതറിയ മുത്തുകള്‍ക്കു പിന്നാലെ പായുന്ന കുഞ്ഞിനെപ്പോലെയാണു ഇന്ദുഗോപന്റെ വാക്കുകള്‍. വായനക്കാര്‍ അതിനു പിന്നാലെ അന്തംവിട്ടു പായുന്നു.\u003c\/p\u003e\n\u003cp\u003eഅജയ് പി. മങ്ങാട്ട്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്‌നേഹത്തിന്റെ, കെട്ടുറപ്പിന്റെ കരുതലും കാതലും ‘അമ്മിണിപ്പിള്ള വെട്ടുകേസില്‍’ സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാത്ത ആദിമഗോത്രബോധത്തിന്റെ സ്‌നേഹാര്‍ദ്രമായ ഇഴയടുപ്പമാണത്….\u003c\/p\u003e\n\u003cp\u003eഎ.ജി. പ്രേംചന്ദ്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഅമ്മിണിപ്പിള്ള വെട്ടുകേസ്, ഗൈനക്, ചെങ്ങന്നൂര്‍ ഗൂഢസംഘം, ഉള്ളിക്കുപ്പം, ജി.ആര്‍. ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏറ്റവും പുതിയ കഥകളുടെ സമാഹാരം.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060342698229,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_c2c4c3c6-520f-48a9-97e0-c22a9b862b96.jpg?v=1776943031"},{"product_id":"301-aam-number-muriyile-maranam","title":"301–AAM NUMBER MURIYILE MARANAM","description":"\u003cp\u003eമൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060348104949,"sku":null,"price":173.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_61ca6163-8879-49f3-a97f-f7d7ca685f63.jpg?v=1776943032"},{"product_id":"sugandhi-enna-andal-devanayaki","title":"SUGANDHI ENNA ANDAL DEVANAYAKI","description":"\u003cp\u003eയുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060350857461,"sku":null,"price":319.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_4376e171-173b-42c4-9743-99fb840270cc.jpg?v=1776943032"},{"product_id":"ponam","title":"PONAM","description":"\u003cp\u003eഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060350955765,"sku":null,"price":297.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_42df68e5-591a-4708-9279-82e6321e1c49.jpg?v=1776943031"}],"url":"https:\/\/bookworldsell.com\/collections\/best-sellers.oembed?page=2","provider":"BookWorldSell","version":"1.0","type":"link"}